പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്

 പി ജയരാജന്‍ , കതിരൂര്‍ മനോജ് വധക്കേസ് , ജയരാജന്‍ , തലശേരി ജില്ലാ സെഷന്‍സ് കോടതി
കണ്ണൂര്‍| jibin| Last Modified ശനി, 30 ജനുവരി 2016 (09:01 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ജയരാജന്‍ ഇത്തവണ ജാമ്യഹര്‍ജി നല്‍കിയത്.

കേസില്‍ ഇത് മൂന്നാം തവണയാണ് ജയരാജന്‍ ജാമ്യ ഹര്‍ജി നല്‍കുന്നത്. നേരത്തെ രണ്ടു തവണയും ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹരജി തലശേരി ജില്ലാ സെഷന്‍സ് കോടതി തളളിയിരുന്നു. ജാമ്യപേക്ഷയില്‍ കഴിഞ്ഞ വ്യാഴാഴ്ച കോടതി ഇരു വിഭാഗങ്ങളുടെയും വാദം കേട്ടിരുന്നു. യുഎപിഎ ചുമത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന മുന്‍ നിലപാട് കഴിഞ്ഞ ദിവസവും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണന്നും ജാമ്യപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കും മുന്‍പ് കേസ് ഡയറി കോടതി വിശദമായി പരിശോധിക്കണമെന്നും ജയരാജനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :