പാലായില്‍ കെ എം മാണിക്കെതിരെ മത്സരിക്കുമെന്ന് പി സി ജോര്‍ജ്

കോട്ടയം| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2015 (17:29 IST)
പാലായില്‍ കെ എം മാണിക്കെതിരെ മത്സരിക്കുമെന്ന് പി.സി.ജോര്‍ജ്. യുഡിഎഫില്‍ ഉണ്ടെങ്കിലും സൗഹൃദമത്സരത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ
പ്രാഥമികാംഗത്വം മാത്രം നിലനിര്‍ത്തി പാര്‍ട്ടിയിലെ മറ്റു പദവികളില്‍ നിന്നും പി സി ജോര്‍ജ്ജിനെ നീക്കാന്‍ കേരളാ കോണ്‍ഗ്രസില്‍ തീരുമാനമായതായാണ് സൂചന.

വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടി നാളത്തന്നെ ഉണ്ടായേക്കും.
കേരളാകോണ്‍ഗ്രസ് സെക്യുലര്‍
പുനരുജ്ജീ‍വിപ്പിച്ചതിന് പിന്നില്‍ പി സി ജോര്‍ജാണെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി. ജോര്‍ജ് എത്ര പ്രകോപനമുണ്ടാക്കിയാലും പുറത്താക്കാതെ അപ്രസക്തനാക്കാനാണ് മാണിയുടെ നീക്കം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :