കന്യാസ്ത്രീകൾക്കെതിരായ പരാമർശം: പി സി ജോർജിനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കർ, പരാതി എത്തിക്സ് കമ്മറ്റി പരിശോധിക്കും

Sumeesh| Last Modified വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (15:52 IST)
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിഒനെതിരെ ആരോപണമുന്നയിച്ച കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തിലുള്ള പി സി ജോർജിന്റെ പ്രസ്ഥാവന പരിശോധിക്കാൻ നിയമസഭയുടെ എത്തിക് കമ്മറ്റിയെ
ചുമതലപ്പെടുത്തിയെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നീതി ഉറപ്പുവരുത്തേണ്ട സാമജികർ ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഉയര്‍ന്നുവന്ന തരം കേസുകളില്‍ സ്ത്രീകളുടെ പരാതി അടിസ്ഥാനമായി പരിഗണിച്ചാണ് കേസും നടപടികളുമുണ്ടാവുന്നത്. ഈഘട്ടത്തില്‍ ഇത്തരം നിലപാടുകള്‍ സാമാജികരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ജോര്‍ജിനെതിരെ തുടര്‍നടപടികള്‍ സ്വീകരിമെന്നും സ്പീക്കർ വ്യക്തമാക്കി.

നിലവിൽ എ പ്രദീപ്കുമാര്‍ എം എൽ എ അധ്യക്ഷനായ നിയമസഭാ എത്തിക്സ് കമ്മിറ്റിയില്‍ പി.സി. ജോര്‍ജും അംഗമാണ് ഈ സാഹചര്യത്തിൽ പി സി ജോർജ്ജ് എത്തിക്സ് കമ്മറ്റിയുടെ അംഗത്വത്തിൽ നിന്നും മാറിനിൽകേണ്ടി വരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :