ഓപ്പറേഷന്‍ സുരക്ഷ: 475 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Updated: ശനി, 17 ഒക്‌ടോബര്‍ 2015 (12:05 IST)
ഗുണ്ടാ മാഫിയ സംഘങ്ങള്‍ക്ക് എതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ റെയ്ഡുകളില്‍ 475 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 136 പേരും കൊച്ചി റേഞ്ചില്‍ 48 പേരും തൃശൂര്‍ റേഞ്ചില്‍ 110 പേരും കണ്ണൂര്‍ റേഞ്ചില്‍ 181 പേരുമാണ് അറസ്റ്റിലായത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ പ്രകാരം തിരുവനന്തപുരത്ത് സിറ്റിയില്‍ 24 പേരും റൂറലില്‍ 53 പേരും കൊല്ലം നഗരത്തില്‍ 29 പേരും റൂറലില്‍ 27 പേരും
പത്തനംതിട്ടയില്‍ ഒരാളും കൊച്ചി നഗരത്തില്‍ 21 പേരും റൂറലില്‍ 27 പേരുമാണ് പിടിയിലായത്.

ഇതിനൊപ്പം തൃശൂര്‍ നഗരത്തില്‍ 21 പേരും റൂറലില്‍ 9 പേരും പാലക്കാട്ട് 63 പേരും മലപ്പുറത്ത് 17 പേരും കോഴിക്കോട് നഗരത്തില്‍ 28 പേരും റൂറലില്‍ 14 പേരും വയനാട്ടില്‍ 34 പേരും കണ്ണൂരില്‍ 68 പേരും കാസകോട്ട് 37 പേരുമാണ് അറസ്റ്റിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :