എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 3 ജനുവരി 2023 (19:23 IST)
തിരുവനന്തപുരം : ഭക്ഷ്യവിഷബാധ വ്യാപകമായി തുടരുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു വിവിധ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലുമായി ഭക്ഷ്യ സുരക്ഷാ അധികാരികൾ നടത്തിയ പരിശോധനയെ തുടർന്ന് തലസ്ഥാന നഗരിയിലെ അട്ടക്കുളങ്ങരയിലെ ബുഹാരി ഹോട്ടൽ ഉൾപ്പെടെയുള്ള നിരവധി ഹോട്ടലുകൾ പൂട്ടിച്ചു. ബുഹാരി ഹോട്ടലിൽ ചത്ത പാറ്റയെ ഭക്ഷണത്തിൽ കണ്ടെന്ന പരാതിയിലായിരുന്നു നടപടി. എന്നാൽ ജീവനക്കാർ ഇതിനെതിരെ പ്രതികരിച്ചെങ്കിലും ഫലമുണ്ടായില്ല.
ഡിസംബർ മുപ്പത്തൊന്നുവരെ ആകെ 5864 പരിശോധനകളാണ് നടത്തിയത്.
ഇതിനൊപ്പം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും മറ്റുമായ കുറ്റങ്ങൾക്ക് 802 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. പിന്നീട് ഇന്ന് നടത്തിയ 429 പരിശോധനയിൽ 43 സ്ഥാപനങ്ങൾ പൂട്ടിച്ചു. ഇത്തരത്തിൽ 22 സ്ഥാപനങ്ങളും ലൈസൻസ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുമാണ് പൂട്ടിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരും.