ഉമ്മൻചാണ്ടിക്കെതിരെ അഴിമതിക്കേസോ എഫ് ഐ ആറോ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വി എസ്, മലക്കം മറിച്ചിൽ കോടതിയിൽ !

മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അഴിമതിക്കേസോ എഫ് ഐ ആറോ ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയിൽ ഉമ്മൻചാണ്ടി നൽകിയ മാനനഷ്ട്കേസിലെ വാദത്തിനിടയിലാണ് വി എസിന്റെ മ

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 13 മെയ് 2016 (16:10 IST)
മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അഴിമതിക്കേസോ എഫ് ഐ ആറോ ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. വിഷയവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയിൽ ഉമ്മൻചാണ്ടി നൽകിയ മാനനഷ്ട്കേസിലെ വാദത്തിനിടയിലാണ് വി എസിന്റെ മലക്കം മറിച്ചിൽ.

ഉമ്മൻചാണ്ടിക്കെതിരെ 31 കേസുകൾ ഉണ്ടെന്ന് നേരത്തെ വി എസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസുകളുടെ പട്ടിക വി എസ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഉമ്മൻചാണ്ടിക്കെതിരെ കേസുകൾ ഉണ്ടെങ്കിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതിയിൽ മുഖ്യമന്ത്രിയുടെ അഭിഭാഷകൻ വി എസിനെ വെല്ലുവിളിച്ചു. ഈ സാഹചര്യത്തിലാണ് വി എസിന്റെ അഭിഭാഷകൻ നിലപാട് മാറ്റിയത്.

വി എസിന്റെ ആരോപണം സത്യമല്ലെന്നും തനിയ്ക്കെതിരെ ഒരു കേസ് പോലുമില്ലെന്നും കാണിച്ച് മുഖ്യമന്ത്രി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സത്യവിരുദ്ധവും ആധികാരിക രേഖകളുടെ പിന്‍ബലമില്ലാത്തതുമായ വി എസിന്റെ പരസ്യ പ്രസ്താവന വിലക്കണമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :