കോഴിക്കോട്|
jibin|
Last Modified ചൊവ്വ, 1 ഡിസംബര്‍ 2015 (13:04 IST)
മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദ് നാടിന്റെ അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. അപരിചിതരായ രണ്ടു മനുഷ്യരെ രക്ഷിക്കാന്‍ ശ്രമിച്ച നൌഷാദ് മനുഷ്യത്വത്തിന്റെ മുഖമാണ്. മനുഷ്യത്വത്തിന്റെ നീരുറവ വറ്റിയിട്ടില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. മാതാപിതാക്കള്‍ നല്ല രീതിയില്‍ വളര്‍ത്തിയതിനാലാണ് നൗഷാദില്‍ നിന്ന് മനുഷ്യത്വപരമായ പെരുമാറ്റം ഉണ്ടായത്. നൗഷാദിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍.
വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ പ്രസംഗിച്ചെന്ന ആരോപണത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത് വിവേചനപരമായാണെന്ന് പറഞ്ഞതിന് ശേഷമായിരുന്നു വി മുരളീധരന്റെ മലക്കം മറിച്ചില്‍. മരിച്ച നൗഷാദിന് സഹായം നൽകിയതുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളെ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തത്. വെള്ളാപ്പള്ളിക്ക് മുഴുവന്‍ ഭൂരിപക്ഷ സമുദായത്തിന്റെയും പിന്തുണയുണ്ടെന്നുമാണ് മുരളിധരന് നേരത്തെ പറഞ്ഞത്.
മതവിവേചനം കാണിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയായിരുന്നു വെള്ളാപ്പള്ളി ശബ്ദമുയര്‍ത്തിയത്. ഇതേരീതിയില്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയ ഇടുക്കി ബിഷപ്പിനെതിരെയോ സുവിശേഷ പ്രവര്‍ത്തനം വ്യാപിപ്പിക്കണം എന്നു പ്രസംഗിച്ച ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെയോ കേസെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് നട്ടെല്ലുണ്ടോയെന്നും മുരളീധരന് ചോദിച്ചു. ജീവന് നഷ്ടപ്പെട്ട നൗഷാദിനു സഹായം നല്‍കിയതിനെ വെള്ളാപ്പള്ളി എതിര്‍ത്തിട്ടില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പില്ലെന്നും
മുരളിധരന് രാവിലെ പറഞ്ഞു.