കൊച്ചി|
jibin|
Last Modified ശനി, 30 ജനുവരി 2016 (12:37 IST)
രണ്ടാഴ്‌ചമുമ്പ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചിരുന്നതായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. പണത്തിന്റെ ആവശ്യം പറഞ്ഞാണ് മുഖ്യമന്ത്രിയെ വിളിച്ചത്. തമ്പാനൂര്‍ രവിയെ വിളിക്കാനും അദ്ദേഹം എല്ലാം ശരിയാക്കി തരുമെന്നുമാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. തുടര്‍ന്നാണ് തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും താനുമായി സംസാരിച്ചത്. ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും സരിത ഇന്ന് വ്യക്തമാക്കി.
ചാണ്ടി ഉമ്മനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ കേസുണ്ടായാല്‍ തെളിവുകള്‍ ഹാജരാക്കി നിയമപരമായി നേരിടും. കൂടുതല്‍ തെളിവുകള്‍ തിങ്കളാഴ്‌ച പുറത്തുവിടും. ചാണ്ടി ഉമ്മന്റെ സിഡി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കൈവശമുണ്ട് എന്നതിന്റെ തെളിവുണ്ട്. കോണ്‍ഗ്രസ് നേതാവിന്റെ ശബ്ദരേഖയും തന്റെ കൈവശമുണ്ടെന്നും സരിത പറഞ്ഞു.
സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ കൈവശമുണ്ട്. പണത്തിന്റെ ആവശ്യത്തിനായി
തമ്പാനൂര്‍ രവിയെ വിളിച്ചത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ്. അമ്മയുടെ ചികിത്സയുടെ ഭാഗമായി പണം ആവശ്യമായി വന്നു. അതിനെ തുടര്‍ന്നാണ് ഇവരുമായി ബന്ധപ്പെട്ടത്. സോളാര്‍ കമ്മീഷനില്‍ തിങ്കളാഴ്‌ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സരിത പറഞ്ഞു.