പൊട്ടിക്കരഞ്ഞ് സരിത; ചാണ്ടി ഉമ്മനെ ചേർത്ത്​ കമ്പനിയുണ്ടാക്കാൻ മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ചാണ്ടി ഉമ്മന്‍ , സരിത എസ് നായര്‍ , സോളാര്‍ തട്ടിപ്പ് കേസ് , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കൊച്ചി| jibin| Last Modified വെള്ളി, 29 ജനുവരി 2016 (13:42 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ച സരിത എസ് നായര്‍ മൂന്നാം ദിവസവും മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കി. മകൻ ചാണ്ടി ഉമ്മനെ ഡയറക്​ടറാക്കി കമ്പനിയുണ്ടാക്കാൻ മുഖ്യമന്ത്രി തന്നോട്​ പറഞ്ഞെന്ന്​ സരിത മൊഴി നൽകി. തന്‍റെ മറ്റു കുടുംബാംഗങ്ങളും ഈ കമ്പനിയില്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞതായും സരിത വ്യക്തമാക്കി.

അമേരിക്കന്‍ കമ്പനിയുമായി ധാരണയുണ്ടാക്കാന്‍ ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. സോളാര്‍ പാനലുകള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ഇവരില്‍ നിന്ന് ഇറക്കുമതി ചെയ്യണമെന്നു പറഞ്ഞു. ക്ളിഫ് ഹൌസില്‍ വച്ചും ചാണ്ടി ഉമ്മനുമായി ചര്‍ച്ച നടത്തിയെന്നും സരിത കമ്മീഷനെ അറിയിച്ചു. ചാണ്ടി ഉമ്മന്‍ പലപ്പോഴും സംസാരിച്ചിരുന്നത് തോമസ് കുരുവിളയുടെ ഫോണിലൂടെയാണ്. 80 ലക്ഷം രൂപ കൈപ്പറ്റിയതായി തോമസ് കുരുവിളയുടെ ഫോണിലൂടെയാണ് വിളിച്ചു പറഞ്ഞതെന്നും സരിത വ്യക്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്പനിയെ സഹായിച്ചില്ല എന്ന വാദം തെറ്റാണ്. തെലുങ്കാന ആസ്ഥാനമായുള്ള സുരാന വെഞ്ച്വേഴ്സിന്റെ ഫ്രാഞ്ചൈസിയായിരുന്നു സോളാര്‍ കമ്പനി. അനര്‍ട്ടിന്റെ അടക്കമുള്ള പദ്ധതികള്‍ സുരാന വെഞ്ച്വേഴ്സ് നേടിയിട്ടുണ്ട്. അനര്‍ട്ട് വരുത്തിയ 35 ലക്ഷത്തിന്റെ കുടിശിക കിട്ടുന്നതിനു മുഖ്യമന്ത്രി ഇടപെട്ടു. അങ്ങനെയാണ് പണം കിട്ടിയത്. കമ്പനിക്ക് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും സഹായം ചെയ്തുവെന്ന് സരിത വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :