സിപിഎമ്മുമായി സഖ്യത്തിനില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങള്

മലപ്പുറം:| Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (16:11 IST)
സിപിഎമ്മുമായി സഖ്യത്തിനില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. യുഡിഎഫിന്റെ ഭാഗമായാണ് ലീഗ് നിലകൊള്ളുന്നത്. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കും.

മലപ്പുറത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ലീഗുമായി അടുക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :