മുല്ലപ്പെരിയാര്‍: കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി

ഉമ്മന്‍ചാണ്ടി , മുല്ലപ്പെരിയാര്‍ , ശബരിമല , എംപിമാരുടെ യോഗം പാര്‍ലമെന്റ് സമ്മേളനം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (14:12 IST)
ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്താനുള്ള സമ്മര്‍ദ്ദം കേന്ദ്രത്തില്‍ ചെലുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാനത്തുനിന്നുള്ള എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.

ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുക. കേരളത്തെ ആശങ്കയില്‍ നിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അടക്കമുള്ള കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

സഹകരണമേഖല നേരിടുന്ന പ്രശ്‌നം, ഇന്‍കം ടാക്‌സ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാനും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :