തിരുവനന്തപുരം|
Last Updated:
വെള്ളി, 20 ജൂണ്‍ 2014 (10:13 IST)
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെക്കാളും മന്മോഹന് സിംഗിനെക്കാളും മുമ്പനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചുമതലയിലോ സ്ഥാനമാനങ്ങളിലോ അല്ല ഫേസ്ബുക്കിലാണെന്ന് മാത്രം. ലൈക്കോട് ലൈക്കാണ് മുഖ്യന്റെ പേജിന്. 5,02,500 ലൈക്കുകളുമായി മുന്നേറുകയാണ് പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പോലും ഫേസ്ബുക്കില്‍ 4,63,011 ലൈക്കുകളുമായി ഉമ്മന്‍ചാണ്ടിയുടെ പിന്നിലാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാവട്ടെ 3,60,454 ലൈക്കുകളുമായി നാലാം സ്ഥാനത്താണ്. ഇന്‍ഫോസിസിന്റെ അമരക്കാരന് നന്ദന്നിലേകനിയാണ് മൂന്നാം സ്ഥാനത്ത്.
കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്സും ഉമ്മന്‍ചാണ്ടിക്കാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫെയ്സ്ബുക്ക് ഫോളോവേഴ്സ് ഉള്ള 20 നേതാക്കന്മാരുടെ പട്ടികയിലും അഞ്ച് മുഖ്യമന്ത്രിമാരുടെ പട്ടികയിലും മുഖ്യമന്ത്രിയുണ്ട്.
കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്നിലായുള്ളത് 2,35,343 ലൈക്കുകളുമായി ശശി തരൂരാണ്. തൊട്ടുപിന്നാലെ 1,96,594 ലൈക്കുകളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമുണ്ട്,