രാഹുല്‍ ഗാന്ധിയുടെ ആരുമറിയാത്ത മുഖം!

രാഹുല്‍ ഗാന്ധി,ജന്മദിനം,ജീവിതം
ന്യൂഡല്‍ഹി| JITHIN| Last Updated: വ്യാഴം, 19 ജൂണ്‍ 2014 (16:31 IST)
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ മറ്റൊരു ജന്മദിനം കൂടി കടന്നുവന്നിരിക്കുന്നു. 1970 ജൂണ്‍ 19ന്
രാജ്യത്തെ ഏറ്റവും ശക്തരായ ഗാന്ധി കുടുംബത്തിലെ നാലാം തലമുറയില്‍ ജനനം. ജനിച്ചു വീണപ്പോള്‍ തന്നെ അധികാര സോപാനത്തിന്റെ സാധ്യത കണക്കാക്കപ്പെട്ട ജന്മം. പക്ഷെ ഇതൊന്നുമല്ലതെ അധികമാര്‍ക്കുമറിയാത്ത മറ്റൊരു മുഖം രാഹുല്‍ ഗാന്ധിക്കുണ്ട്.


കുട്ടിക്കാലം മുതല്‍ നിരന്തരം ദുരന്തങ്ങള്‍ വേട്ടയാടിയ ജീവിതമായിരുന്നു രാഹുലിന്റേത്. സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഇന്ധിര ഗാന്ധി വധിക്കപ്പെട്ടു. അതേത്തുടര്‍ന്ന് പഠനം വീട്ടിലേക്കു മാറ്റേണ്ടി വരികയും ചെയ്തു. സ്കൂളില്‍ പഠിക്കുമ്പോഴും വളരെ എളിയ ജീവിതം നയിച്ചിരുന്ന രാഹുല്‍ ഗാന്ധി പാത്രങ്ങള്‍ കഴുകാനും ഭക്ഷണം വിളമ്പാനുമെല്ലാം സഹായിച്ചിരുന്നതായി സഹപാഠികള്‍ ഓര്‍ക്കുന്നു.

ഒരു ശരാശരി വിദ്യാര്‍ഥിമാത്രമായിരുന്നു രാഹുല്‍ ഗാന്ധി. 1989 ല്‍ ബിരുതപഠനത്തിനായി സെന്റ് സ്റ്റീഫന്‍ കോളേജില്‍ ചേര്‍ന്നുവെങ്കിലും വിധി അവിടെയും അദ്ദേഹത്തെ പിന്തുടര്‍ന്നു. 1991 ലെ രാജീവ് ഗാന്ധി വധത്തോടെ ഹാര്‍വാര്‍ഡിലേക്ക് മാറേണ്ടി വന്നു. സുരക്ഷാ ഭീഷണികള്‍ വീണ്ടും രാഹുലിനു വിനയായി.

റോളിന്‍സ് കോളേജിലേക്ക് മാറ്റം അവസാനം 1994 ല്‍ ബി എ പാസായി. ഹാര്‍വാര്‍ഡില്‍ റൌള്‍ വിന്‍സി എന്ന അപരനാമത്തിലാണ് രാഹുല്‍ പഠിച്ചിരുന്നത് ഡവലപ്മെന്റ് സ്റ്റഡീസില്‍ എം ഫില്‍ എടുത്ത രാഹുല്‍ ഗാന്ധി മുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി നോക്കിയിരുന്നു. എന്നാല്‍ 2004 അമേത്തിയില്‍ നിന്ന് ജയിച്ചു രാഹുല്‍ രാഷ്ട്രീയത്തില്‍ സജീവമാകുകയായിരുന്നു.

2004 ലിലും 2007ലെ യു പി തിരഞ്ഞെടുപ്പിലും
പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് രാഹുലായിരുന്നു. ഇതിനിടെ ഒരു ആര്‍ക്കിട്ടെക്റ്റ് ആയ സ്പാനിഷ് യുവതിയുമായി പ്രണയ്ത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 2009 ലെ തിരഞ്ഞെടുപ്പില്‍ 125 റാലികളിലാണ് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തത്.

തന്റെ ദുരന്തങ്ങളെപ്പറ്റി എപ്പോഴും വാചാലരാകാറുള്ള രാഹുല്‍ ഗാന്ധി തന്റെ പിതാവും മുത്തശ്ശിയുമെല്ലാം വ്യവസ്ഥിതിയുടെ ഇരകളാണെന്നണ് മാധ്യമങ്ങള്‍ക്കനുവധിച്ച ആദ്യ അഭിമുഖത്തില്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :