സിപിഎമ്മിലെ പ്രശ്ങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനത്തില്ലെന്നു ഉമ്മന്‍ചാണ്ടി

കണ്ണൂര്‍| Last Updated: തിങ്കള്‍, 23 ഫെബ്രുവരി 2015 (16:12 IST)
സിപിഎമ്മിലെ ആഭ്യന്തരപ്രശ്ങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനത്തില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എതിരാളിയുടെ ബലഹീനത മുതലാക്കാമെന്നു കരുതുന്നതു ശരിയല്ലെന്നും സ്വന്തം പ്രവര്‍ത്തനം കൊണ്ടാണു ജനപിന്തുണ നേടേണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും
സിപിഎം സംസ്ഥാന നേതൃത്വവും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

സിപിഎമ്മിന്റ് സംസ്ഥാന സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ച് വി എസ് സമ്മേളനം ബഹീഷ്കരിച്ച് തിരുവനന്തപുരത്തെത്തിയിരുന്നു.
താന്‍ പാര്‍ട്ടി വിരുദ്ധനെന്ന പ്രമേയത്തിലെ പരാമര്‍ശമൊഴിവാക്കാതെ സമ്മേളനത്തിനില്ലെന്നാണ് വി എസിന്റെ നിലപാട്. വി എസിനെ സംസ്ഥാന സമിതിയില്‍ നിന്ന് പാര്‍ട്ടിയൊഴിവാക്കിയിരിക്കുകയാണ്. വി എസിനെതിരായ പ്രമേയത്തിലെ പരാമര്‍ശം ഒഴിവാക്കില്ലെന്ന് പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :