വി എസ് ഇല്ലാത്ത സിപി എമ്മിന് പ്രസക്തിയില്ലെന്ന് സരോജിനി ബാലാനന്ദന്‍

എറണാകുളം| Last Modified ശനി, 21 ഫെബ്രുവരി 2015 (15:36 IST)
വിഎസിനെ പിന്തുണച്ച് സരോജിനി ബാലാനന്ദന്‍. വി എസ് ഇല്ലാത്ത സി പി എമ്മിന് പ്രസക്തിയില്ലെന്ന് സരോജിനി ബാലാനന്ദന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനം വി എസിനെതിരായ വിചാരണയാക്കിയെന്നും അവര്‍ ആരോപിച്ചു. പുറത്തു പോയാല്‍ വി എസിനെ കുറ്റപ്പെടുത്താന്‍ പറ്റില്ലെന്നും പാര്‍ട്ടിയ്ക്ക് പുറത്തുപോയാലും വി എസ് ശക്തനായിരിക്കുമെന്നും അവര്‍ പറഞ്ഞു.
വി എസിനെ പ്രകോപിപ്പിച്ചത് ശരിയായില്ല സരോജിനി പറഞ്ഞു.


പിണറായി വിജയന്‍ എന്നു മുതലാണോ മറ്റു ചിലര്‍ക്ക് ചെവികൊടുക്കാന്‍ തുടങ്ങിയത് അന്ന് മുതലാണ് ഈ ഗതി വന്നത്.ഈ കൊച്ചു പിള്ളാരുടെ മുന്നില്‍ വി എസ് ആയതുകൊണ്ടാ‍ണ് ഇരുന്ന് കൊടുത്തതെന്നും അവര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സരോജിനി ബാലാനന്ദന്‍ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ 21മത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന്
വിഎസ് എച്യുതാനന്ദന്‍ ഇറങ്ങിപ്പോയിരുന്നു.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പൊതുചര്‍ച്ചയില്‍ കണ്ണൂര്‍, കൊല്ലം ജില്ലകളിലെ പ്രതിനിധികള്‍ വിഎസിനെ ശക്തമായി കടന്നാക്രമിച്ചതാണ് ഇറങ്ങിപ്പോക്കിന് കാരണമായത്. ഈ സാഹചര്യത്തിലായിരുന്നു സരോജിനി ബാലാനന്ദന്റെ പ്രതികരണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :