ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു

എ കെ ജെ അയ്യർ| Last Modified ബുധന്‍, 18 ഡിസം‌ബര്‍ 2024 (12:50 IST)
തിരുവനന്തപുരം : ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പില്‍ ആശുപത്രി ഉടമ കൂടിയായ ഡോക്ടര്‍ക്ക് ഒരു ലക്ഷം രൂപാ നഷ്ടപ്പെട്ടു. തമിഴ്‌നാടിനോടു ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശത്തെ പ്രധാനപ്പെട്ട ഒരു ആശുപത്രി ഉടമയായ ഇദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും സ്ഥാപനത്തിന്റെ പേരിലുള്ള കറണ്ട് അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. ആശുപത്രിയുടെ പേരിലുള്ള കറണ്ട് അക്കൗണ്ടില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പരിലേക്ക് ക്രെഡിറ്റ് കാര്‍ഡ് പുതുക്കുന്നതിന് എന്ന പേരില്‍ വന്ന തട്ടിപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടപ്പെട്ടത്. കറണ്ട് അക്കൗണ്ടില്‍ നിന്ന് 90000 രൂപയും ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 10000 രൂപയുമാണ് നഷ്ടമായത്.

കറണ്ട് അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ വീതമായിരുന്നു നഷ്ടപ്പെട്ടു കൊണ്ടിരുന്നത്. ഓരോ തവണയും ഡോക്ടറുടെ ഫോണിലേക്ക് ഒ.റ്റി.പി നമ്പര്‍ വരികയും തുടര്‍ന്ന് പതിനായിരം വീതം നഷ്ടപ്പെടുകയും ആയിരുന്നു. പരാതിയെ തുടര്‍ന്ന് സൈബര്‍ പോലീസ് സെല്ലും പാറശാല പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :