സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ജൂണ്‍ 2021 (15:37 IST)
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ എടുത്തവരുടെ എണ്ണം ഒരു കോടി കടന്നു. എറണാകുളം,തിരുവനന്തപുരം ജില്ലകളാണ് വാക്‌സിനേഷനിൽ മുന്നിൽ. ഇതുവരെ 1,00,69,673 ഒന്നാം ഡോസ് വാക്‌സിനുകൾ വിതരണം ചെയ്‌തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

12,33,315 പേർക്ക് ഒന്നാം ഡോസ് വാക്‌സിൻ നൽകിയ എറണാകുളം ജില്ല ഒന്നാമതും 11,95,303 പേർക്ക് ഒന്നാം ഡോസ് വാക്‌സിൻ നൽകിയ തിരുവനന്തപുരം രണ്ടാമതുമാണ്. ഒന്നും രണ്ടും ഡോസുകൾ ചേർന്ന് 1,27,59,404 ഡൊസ് വാക്‌സിനാണ് നൽകിയത്.
51,99,069 സ്ത്രീകളും 48,68,860 പുരുഷന്മാരുമാണ് വാക്‌സിൻ സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :