പീഡനക്കേസ് പ്രതി അറസ്റ്റില്‍

കൊച്ചി| Last Modified ബുധന്‍, 11 മാര്‍ച്ച് 2015 (20:20 IST)
യുവതിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് മദ്ധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി കോണം കൊല്ലശേരി റോഡില്‍ മുക്കും മുറി പറമ്പില്‍ പൊന്നന്‍ എന്ന ഓട്ടോഡ്രൈവര്‍ കൂടിയായ 59 കാരനാണു പൊലീസ് പിടിയിലായത്.

ഒരു കൊലക്കേസില്‍ 13 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്‌ പ്രതി എന്ന് പൊലീസ് അറിയിച്ചു. പൊന്നന്‍റെ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ഇയാള്‍ തന്ത്രപരമായി വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്ന് യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്നാണു പൊലീസ് പൊന്നനെ അറസ്റ്റ് ചെയ്തത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :