ഓണം സ്‌പെഷല്‍: ചെന്നൈ, ബെംഗളൂരു പ്രത്യേക ട്രെയിനുകൾ

 സ്പെഷൽ ട്രെയിന്‍ , ഓണം , ചെന്നൈ , ട്രെയിന്‍ ടിക്കറ്റ്
ചെന്നൈ| jibin| Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (08:47 IST)
ഓണത്തിരക്കു കണക്കിലെടുത്ത് ചെന്നൈ, ബെംഗളൂരു റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് സ്പെഷൽ (06075) 26ന് സർവീസ് നടത്തും. മടക്ക ട്രെയിൻ (06076) 27നു വൈകിട്ട് 3.15നു ചെന്നൈയിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.45നു തിരുവനന്തപുരത്തെത്തും.‌ മുൻകൂർ റിസർവേഷൻ ഇന്ന് ആരംഭിക്കും.

ബെംഗളൂരുവിൽ നിന്നു നേരത്തേ പ്രഖ്യാപിച്ച ട്രെയിനിനു പുറമേ രണ്ടു സർവീസുകൾ കൂടി അനുവദിച്ചു. തിരുവനന്തപുരം – കെആർ പുരം സൂപ്പർഫാസ്റ്റ് സ്പെഷൽ (06079) 23നു സർവീസ് നടത്തും. മടക്ക ട്രെയിൻ (06080) 24നു വൈകിട്ട് 7.15നു കെആർ പുരത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.30നു തിരുവനന്തപുരത്തെത്തും. സുവിധ സൂപ്പർഫാസ്റ്റ് (00611) 30നു വൈകിട്ട് ഏഴിനു തിരുവനന്തപുരത്തു നിന്നും മടക്ക ട്രെയിൻ 31നു വൈകിട്ട് രാത്രി 7.15നു കെആർ പുരത്തു നിന്നും സർവീസ് നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :