ഓണത്തിനു സ്പെഷ്യല്‍ ട്രെയിനുകള്‍

സ്പെഷ്യല്‍ ട്രെയിന്‍ , കേരളം , ഓണം സ്‌പെഷല്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (16:17 IST)
ഓണത്തിരക്ക് പ്രമാണിച്ച് റയില്‍വേ വകുപ്പ് പ്രതേക ട്രെയിനുകള്‍ ഓടിക്കുന്നു. ഇതനുസരിച്ച് സെക്കന്തരാബാദില്‍ നിന്ന് കൊച്ചുവേളിക്ക് (നമ്പര്‍ 07115) 26 നു പുലര്‍ച്ചെ 4.25 നു പുറപ്പെട്ട് 28 നു കൊച്ചുവേളിയില്‍ എത്തുന്ന
ഒരു ട്രെയിനുണ്ട്. തിരിച്ച് കൊച്ചുവേളിയില്‍ നിന്ന് (07116) 27 നു രാവിലെ 10 നു പുറപ്പെട്ട് 30 രാവിലെ 4.45 നു കൊച്ചുവേളിയില്‍ എത്തും വിധം ട്രെയിന്‍ ഏര്‍പ്പെടുത്തി.

ഇതിനൊപ്പം നാന്‍ദേദ് കൊച്ചുവേളി ട്രെയിന്‍ (നം.07504) 26 നു രാവിലെ 7 മണിക്ക് നാന്‍ദേദില്‍ നിന്ന് പുറപ്പെട്ട് 27 നു വകിട്ട് 5.45 നു കൊച്ചുവേളിയിലെത്തും. തിരിച്ച് 29 നു വൈകിട്ട് നാലിനു കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 31 നു നാന്‍ദേദില്‍ പുലര്‍ച്ചെ 5.15 നെത്തും.
ഈ ട്രെയിനുകളില്‍ 2 സെക്കന്ഡ് എ.സി., 2 തേഡ് എ.സി, 10 സ്ലീപ്പര്‍ ക്ലാസ്, 6 ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകള്‍, 2 ലഗ്ഗേജ് കം ബ്രേക്ക് വാന്‍ എന്നിവയാണുണ്ടാവുക.

ഇതുകൂടാതെ ന്യൂഡല്‍‍ഹി ഹസറത്ത് നിസാമുദ്ദീനില്‍ നിന്ന് കൊച്ചുവേളിയിലേക്ക് രാജധാനി സ്പെഷ്യലും ഉണ്ട്.22 നു രാവിലെ 5.55 നു പുറപ്പെടുന്ന ഈ സ്പെഷ്യല്‍ ട്രെയിന്‍ (നം.4422) 24 നു രാവിലെ 11 മണിക്ക് കൊച്ചുവേളിയിലെത്തും. തിരിച്ച് 28 നു രാത്രി 11 നു കൊച്ചുവേളിയില്‍ നിന്ന് തിരിച്ച് (നം.4421) 31 പുലര്‍ച്ചെ 3 മണിക്ക് ഡല്‍ഹിയിലെത്തും.

ഈ സ്പെഷ്യല്‍ ട്രെയിനുകള്‍ക്കെല്ലാം കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായം‍കുളം, കൊല്ലം സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാവും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :