കൊച്ചി|
Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (19:52 IST)
ഇക്കൊല്ലത്തെ ഓണത്തോടനുബന്ധിച്ച് ഖാദി ബോര്‍ഡിന്റെ തുണിത്തരങ്ങളുടെ വിപണന മേള എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ആരംഭിച്ചു. ഓഗസ്റ്റ് 27 വരെയാണ് മേള.
ഖാദി തുണിത്തരത്തിനൊപ്പം സില്‍ക്ക് സാരികളും വില്‍പ്പനയ്ക്കുണ്ട്. എല്ലാ ഇനങ്ങള്‍ക്കും 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. ഖാദി ബോര്‍ഡ് അംഗം പി.എന്‍. പ്രസന്നകുമാര്‍ മേള ഉദ്ഘാടനം ചെയ്തു.
പ്രൊജക്ട് ഓഫീസര്‍ കെ.കെ. ചാന്ദിനി അധ്യക്ഷത വഹിച്ചു. ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടാതെ തേന്‍, സോപ്പുകള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും റെഡിമെയ്ഡ് വസ്ത്രങ്ങളും മേളയില്‍ ലഭിക്കും.