ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ജോപ്പൻ വീണ്ടും പൊലീസ് പിടിയിൽ

ജോപ്പൻ വീണ്ടും പൊലീസ് പിടിയിൽ

aparna| Last Modified വെള്ളി, 10 നവം‌ബര്‍ 2017 (09:31 IST)
സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്‌റ്റാഫംഗമായിരുന്ന ടെനി ജോപ്പനെ പൊലീസ് പിടികൂടി. പരസ്യമായി മദ്യപിച്ചതിനാണ് ജോപ്പനമ്യും സുഹൃത്തുക്കളെയും പൊലീസ് പിടിച്ചത്.

കൊല്ലത്ത് ഒരു കടയിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന ഇവരെ പുത്തൂർ പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ പുറത്തുവന്ന സോളാർ റിപ്പോർട്ടിൽ ഉമ്മൻ ചാണ്ടിയുടെ ഫോൺകോളുകൾ ജോപ്പനാണ് നിയന്ത്രിച്ചിരുന്നതെന്ന് പരാമർശിച്ചിരുന്നു.

ടെന്നി ജോപ്പൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളിൽ നിന്നും നടത്തിയ നിരവധി ഫോൺ കോളുകൾ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻചാണ്ടിയുമായി ബന്ധമുള്ളവയായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നിഴലായിരുന്നു ജോപ്പൻ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :