ഓഖി ദുരന്തം: കേരളത്തിന് കേന്ദ്രസംഘം അനുവദിച്ചത് 133 കോടി

ഓഖിദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായമായി 133 കോടി രുപ അനുവദിച്ചെന്ന് കേന്ദ്രസംഘം

തിരുവനന്തപുരം| AISWARYA| Last Updated: വ്യാഴം, 28 ഡിസം‌ബര്‍ 2017 (08:40 IST)
കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖിദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായമായി 133 കോടി രുപ അനുവദിച്ചെന്ന് കേന്ദ്രസംഘം.
422 കോടി രൂപ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടത്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുമെന്നും കേന്ദ്രസംഘം അറിയിച്ചു.

133 കോടി രൂപ ഇന്നു തന്നെ കൈമാറുമെന്നും സംഘത്തിന്റെ തലവന്‍ ബിപിന്‍ മാലിക് അറിയിച്ചു. ഇന്നലെ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം വിവിധ തീരദേശ മേഖലകളില്‍ സന്ദര്‍ശനം തുടരുകയാണ്. ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളാണ് സന്ദര്‍ശിക്കുന്നത്. ജില്ലകളിലെ സന്ദര്‍ശനത്തിന് ശേഷം സംഘം 29ന് തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :