തിരുവനന്തപുരം|
Last Modified ചൊവ്വ, 7 ജൂലൈ 2015 (17:43 IST)
വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങുന്നത് ഇനിയും വൈകിയാല്‍ ജനകീയ സമരം ആരംഭിക്കുമെന്നു ബിജെപി നേതാവ് ഒ രാജഗോപാല്‍.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു രാജഗോപാല്‍. നേരത്തെ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എതിര്‍ത്തുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ഈ പശ്ചാത്തലത്തിലാണ് രാജഗോപാലിന്റെ പ്രതികരണം. പദ്ധതി അദാനി ഗ്രൂപ്പിനു നല്‌കുന്നതിനെ ഹൈക്കമാന്‍ഡ് എതിര്‍ത്തിട്ടില്ലെന്നും
മുഖ്യമന്ത്രി അറിയിച്ചതായും രാജഗോപാല്‍ പറഞ്ഞു.