ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് കയറാം

ചുരിദാറിനുള്ള വിലക്ക് നീങ്ങി; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് കയറാം

 trivandrum , sree padmanabhaswamy temple , wearing churidar , temple , girls , ഹൈക്കോടതി , ശ്രീപത്മനാഭ സ്വാമി ക്ഷേത്രം , ചുരിദാർ , ക്ഷേത്രം ഭാരവാഹികള്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 29 നവം‌ബര്‍ 2016 (17:40 IST)
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്‌ത്രീകൾക്ക‍ു ധരിച്ചു കയറാമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ. ഹൈക്കോടതി നിർ‌ദേശം അനുസരിച്ചാണ് തീരുമാനമെന്നും എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
ഇക്കാര്യം ഹൈക്കോടതിയെ ക്ഷേത്ര ഭരണ സമിതി അറിയിച്ചു.

ചുരിദാറിന് മുകളില്‍ മുണ്ട് ധരിക്കണമെന്നായിരുന്നു നേരത്തെ ക്ഷേത്രം ഭാരവാഹികള്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവ്. പുതിയ തീരുമാനം ഭരണസമിതിയുടെയും വിവിധ ഭക്ത സംഘടനകളുടെയും നിലപാടിനു വിരുദ്ധമാണ്. ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലെന്നും അതുകൊണ്ടുതന്നെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വാദിക്കുന്നത് അനാവശ്യമാണെന്നും വിവിധ ഭക്തസംഘടനകള്‍ പറയുന്നു.

തിരുവനന്തപുരം സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കിയുളള ഉത്തരവ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ നാളെ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

തിരുവനന്തപുരം സ്വദേശിനി അഡ്വ റിയ രാജിയാണ് ഹൈക്കോടതിയിക് ഹര്‍ജി നല്‍കിയത്. മാന്യമായ വേഷം ധരിക്കണമെന്നു മാത്രമേ ആചാരങ്ങളിൽ പറയുന്നുള്ളൂ. ഇന്ന വേഷം തന്നെ ധരിക്ക‌ണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ പരാതി ക്ഷേത്രഭരണസമിതി തള്ളിയതിനെത്തു‌ർന്നാണ് കോടതിയെ സമീപിച്ചതെന്നും റിയ വ്യക്തമാക്കി.

കോടതി ഇടപെടലിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലും സ്ത്രീകളെ ചുരിദാർ ധരിച്ച് പ്രവേശിക്കാൻ നേരത്തെ അനുവദിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...