നോട്ട് വിതറി ആഭരണവും പണവും കവര്‍ന്നു

തിരുവനന്തപുരം| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (19:34 IST)
വിരുതന്മാര്‍ നോട്ട് വിതറി കാറില്‍ നിന്ന് പണവും ആഭരണങ്ങളും അടങ്ങിയ ബാഗ് തട്ടിയെടുത്തു. കഴിഞ്ഞ ദിവസം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ കുടുംബത്തിനാണ് ഈ ദുര്‍ഗതി വന്നത്.

കൊല്ലം ആയൂര്‍ അര്‍ക്കന്നൂര്‍ സ്വദേശി രശ്മിയുടെ കാറില്‍ നിന്നാണ് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. അച്ഛനെ കാറില്‍ ഇരുത്തിയ ശേഷം രശ്മിയും കുടുംബാംഗങ്ങളും ക്ഷേത്രത്തിലേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച സംഘം എത്തിയത്.

കാറില്‍ ഇരുന്ന രശ്മിയുടെ പിതാവിനോട് താഴെവീണുകിടക്കുന്ന നോട്ട് കാണിച്ച് ഇത് ആരുടേതാണെന്ന് ചോദിച്ചു. ഈ തക്കത്തിനു കവര്‍ച്ചക്കാരില്‍ ഒരാള്‍ മറുവശത്തു കൂടി കാറിലിരുന്ന ബാഗ് കൈക്കലാക്കി കടന്നു കളഞ്ഞു.

അടുത്ത ദിവസം തന്നെ ദുബായിലേക്ക് പോകാനിരുന്ന രശ്മിയുടെ പാസ്പോര്‍ട്ട്, ദുബായ് ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും ക്യാമറ, ഏഴുപവന്‍ സ്വര്‍ണ്ണം, 5000 രൂപ എന്നിവയും നഷ്ടപ്പെട്ടു. മോഷ്ടാക്കളെ പിടിക്കാന്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :