ഉപഗ്രഹവിക്ഷേപണം: ഉത്തരകൊറിയയ്ക്കെതിരെ നടപടി കടുപ്പിച്ച് ഐക്യരാഷ്‌ട്രസഭ

ന്യൂയോര്‍ക്ക്| JOYS JOY| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (09:13 IST)
ഉപഗ്രഹവിക്ഷേപണം നടത്തിയ ഉത്തരകൊറിയയുടെ നടപടിക്കെതിരെ ഐക്യരാഷ്‌ട്രസഭ നിലപാട് കടുപ്പിക്കുന്നു. ഉപഗ്രഹവിക്ഷേപണത്തിന് എതിരെ പ്രമേയം പാസാക്കിയ യു എന്‍ മുന്നറിയിപ്പുകള്‍ ലംഘിച്ച് വിക്ഷേപണം നടത്തിയതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

ഐക്യരാഷ്‌ട്രസഭ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ, ജപ്പാനും യു എസും ദക്ഷിണ കൊറിയയും ഉത്തരകൊറിയയുടെ നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍, ഉപഗ്രഹവിക്ഷേപണം മാത്രമാണ് തങ്ങള്‍ നടത്തിയതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

എന്നാല്‍, ഉപഗ്രഹവിക്ഷേപണത്തേക്കാള്‍ ദീര്‍ഘദൂര റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുകയാണ് ഉത്തരകൊറിയ ലക്‌ഷ്യമിട്ടതെന്ന് ലോകരാജ്യങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവത്തില്‍ യു എന്‍ ഇടപെട്ടത്.

യു എന്‍ രക്ഷാസമിതി ചട്ടങ്ങള്‍ ഉത്തരകൊറിയ ലംഘിച്ചെന്നും രക്ഷാസമിതിയിലെ അംഗങ്ങള്‍ ഉത്തര കൊറിയയുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും വെനെസ്വല യു എന്‍ വക്താവ് റാഫേല്‍ റമീറെസ് വ്യക്തമാക്കി. ലോകത്തെ ഞെട്ടിച്ച അണുപരീക്ഷണത്തിന് തൊട്ടു പിന്നാലെയാണ് ഉത്തരകൊറിയയുടെ ഉപഗ്രഹവിക്ഷേപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :