ഹൈഡ്രജന്‍ ബോംബ് പൊട്ടിച്ച് പിറന്നാള്‍ ആഘോഷിച്ച ‘ ചുള്ളന്‍ ’

 ഹൈഡ്രജൻ ബോംബ് , ഉത്തരകൊറിയ , കിം ജോങ് ഉന്‍ , പിറന്നാള്‍
പ്യോംങ്‌യാങ്| jibin| Last Updated: വെള്ളി, 8 ജനുവരി 2016 (14:13 IST)
അണുബോംബിനെക്കാള്‍ ആയിരക്കണക്കിന് മടങ്ങ് ശക്തവും മാരകവുമായ ഹൈഡ്രജൻ ബോംബ് വിജയകരമായി പരീക്ഷിച്ച് ലോകത്തെ നടുക്കിയ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് ഇന്ന് 33ആം പിറന്നാള്‍. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരാമായതിന് പിന്നാലെ കിമ്മിന്റെ പിറന്നാളും വന്നുചെര്‍ന്നത് ആഘോഷിക്കുകയാണ് ഉത്തരകൊറിയ.

രാജ്യം മുഴുവന്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് കിം തന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്. എല്ല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ആഘോഷം പൊടിപൊടിച്ചു. തന്റെ അടുപ്പക്കാര്‍ക്കും സഹായികള്‍ക്കും നേതാക്കള്‍ക്കും വിരുന്നും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകരാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് കഴിയുബോഴും ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചെടുത്ത് വിജയകരമായി പരീക്ഷിക്കുക കൂടി ചെയ്‌തതോടെ രാജ്യം ആഘോഷത്തിമര്‍പ്പിലാണെന്നാണ് റിപ്പോര്‍ട്ട്.


ആണവായുധങ്ങളുടെ കെടുതികളില്‍ നിന്ന് ലോകത്തെ മോചിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കു കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് ബുധനാഴ്ച്ച അണുബോംബിനേക്കാള്‍ ആയിരക്കണക്കിനു മടങ്ങ് ശക്തിയുള്ള ഹൈഡ്രജന്‍ ബോംബ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്. മുന്‍ പരീക്ഷണങ്ങള്‍ നടന്ന പ്രദേശത്തുനിന്നും 50 കിലോമീറ്റര്‍ അകലെയൊണ് ഉത്തരകൊറിയ പുതിയ പരീക്ഷണം നടത്തിയത്.

ലോകരാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന ഉത്തരകൊറിയ ആണവപരീക്ഷണങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2002 രഹസ്യ ആണവായുധ പദ്ധതികള്‍ ഉണ്ടെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു ഭൂഗര്‍ഭ ആണവസ്‌ഫോടനങ്ങള്‍ അവര്‍ നടത്തി കരുത്ത് തെളിയിക്കുകയും ചെയ്‌തു. 2009, 2013 വര്‍ഷങ്ങളില്‍ ലഘു ആണവായുധങ്ങള്‍ ഉത്തരകൊറിയ പരീക്ഷിച്ച് വിജയിക്കുകയും ചെയ്‌തു. പരീക്ഷണങ്ങളില്‍ നിന്ന് ആര്‍ജവം ഉള്‍ക്കൊണ്ട് 2016 ജനുവരിയില്‍ ലോകത്തെ നടുക്കൊണ്ട് ഭരണാധികാരിയായ കിം ജോങ് ഉന്‍ ഹൈഡ്രജൻ ബോംബ് പരീക്ഷണം വിജയകരമാക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :