കോഴിക്കോട് രണ്ടാംദിവസവും അക്രമങ്ങള്‍ക്ക് അയവില്ല; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്, സിപിഐഎം ഓഫിസിന് തീയിട്ടു

കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആക്രമണങ്ങള്‍ തുടരുന്നു

Calicut, CPI(M)-BJP Clash, RSS Attacked Sitaram Yechury, സിപിഐഎം,  ബിജെപി, ഹര്‍ത്താല്‍, ആക്രമണം, സീതാറാം യെച്ചൂരി
കോഴിക്കോട്| സജിത്ത്| Last Modified ശനി, 10 ജൂണ്‍ 2017 (08:16 IST)
കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഹര്‍ത്താല്‍. അതിനിടെ അക്രമങ്ങളും തുടരുകയാണ്. ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സജീവന്റെ വടകര വളളിയോടുളള വീടിന് നേരെയും സിപിഐഎം ഓഫിസുകള്‍ക്ക് നേരെയുമാണ് ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വീട്ടുകാര്‍ നല്‍കിയ മൊഴി. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.

ഫറോക്കിലെ സിപിഐഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി ഓഫീസിനാണ് ഇന്നുപുലര്‍ച്ചെ തീയിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. ഇന്നലെ ബിഎംഎസ് ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലാണ് ഇന്ന് ജില്ലയില്‍ നടക്കുന്നത്‍.

അതേസമയം കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഡിജിപി നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുളള പത്തംഗ സംഘത്തിനാണ് അന്വേഷണ ചുമതല. വെളളിയാഴ്ച പുലര്‍ച്ചെ സിപിഐഎം ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഇന്നലെ സിപിഐഎം ഹര്‍ത്താലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :