ഘടകകക്ഷികളെ നിരീക്ഷിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവന്തപുരം| Last Updated: ബുധന്‍, 15 ഏപ്രില്‍ 2015 (20:59 IST)
ഘടകകക്ഷി മന്ത്രിമാരേയും എംഎല്‍എമാരേയും നിരീക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദമുണ്ടാക്കിയതെന്ന് ആരാണെന്നറിയില്ല. വിഷയത്തില്‍ യുഡിഎഫ് കണ്‍വീര്‍ പി പി തങ്കച്ചന്‍ നേരത്തെ വിശദീകരണം നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


നേരത്തെ പോലീസിലെ ഒരു വിഭാഗവും യുഡിഎഫ് എംഎല്‍എമാരെ നിരീക്ഷിച്ചിട്ടില്ലെന്നും, അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

എന്നാല്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് സിപി എം സംസ്ഥാന സ്ക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :