നിയമസഭാ സമിതി 19 ന്‌ ശബരിമല സന്ദര്‍ശിക്കും

തിരുവനന്തപുരം| Last Updated: ശനി, 17 ഒക്‌ടോബര്‍ 2015 (12:25 IST)
സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി
ശബരിമലയുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിനും സീസണോട് അനുബന്ധിച്ച മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനുമായി 19 ന്‌ രാവിലെ 10 ന്‌ പമ്പ വാട്ടര്‍ അതോറിറ്റി റസ്റ്റ്‌ ഹൗസ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ യോഗം ചേരും.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും സമിതി തെളിവെടുപ്പ്‌ നടത്തും. തുടര്‍ന്ന്‌ ശബരിമല സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും നിയമസഭാ സെക്രട്ടറി പി ഡി ശാരംഗധരന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :