ബൈക്ക് മോഷ്‌ടാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം| JJ| Last Modified വെള്ളി, 16 ഒക്‌ടോബര്‍ 2015 (12:09 IST)
തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ബൈക്ക് മോഷണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമലം ക്രിസ്ത്യന്‍ പള്ളിക്കടുത്ത് താമസം എസ്.എസ്.ഭവനില്‍ അരുണ്‍, മലയം മേടനട കിരണ്‍ എന്നീ യുവാക്കളാണു പൊലീസ് വലയിലായത്.

കാറില്‍ കറങ്ങി നടന്ന് മാലമോഷണം നടത്തിയതിനും
മയക്കുമരുന്ന് കടത്തിയതിനും ഇവര്‍ക്കെതിരെ കേസുകളുണ്ട്. പൂജപ്പുര, മലയം, നെയ്യാറ്റിന്‍കര, പേയാട് എന്നിവിടങ്ങളില്‍ നിന്ന് ഇവര്‍ മോഷ്ടിച്ച ബൈക്കുകള്‍ കണ്ടെടുത്തു.

ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണര്‍ ജവഹര്‍ ജനാര്‍ദ്ദിന്‍റെ നേതൃത്വത്തില്‍ പൂന്തുറ എസ്.ഐ ധനപാലന്‍റെ പൊലീസ് സംഘമാണു പ്രതികളെ പിടിച്ചത്. ബൈക്കു മോഷണത്തിനൊപ്പം ഇവര്‍ ആടുമാടുകളെയും മോഷ്ടിച്ചു വില്‍പ്പന നടത്തിയതായി പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :