ആ കടി ശിവദാസന്‍ ഇരന്നുവാങ്ങിയതാണ്: ജമീല പ്രകാശം

പത്തനംതിട്ട| VISHNU N L| Last Modified ശനി, 21 മാര്‍ച്ച് 2015 (19:46 IST)
ശിവദാസന്‍ നായരെ കടിച്ചതില്‍ കുറ്റബോധമില്ലെന്നും കടി ശിവദാസന്‍ നായര്‍ ഇരന്നുവാങ്ങിയതായിരുന്നു എന്നും ജമീല പ്രകാശം എം‌എല്‍‌എ. ആറന്മുളയില്‍ ഇടതുപക്ഷ വനിതാ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ജമീല നിയമസഭയിലെ സംഭവത്തെ ന്യായീകരിച്ചത്. ശിവദാസന്‍ നായരെ കടിച്ചതു ലോകം മുഴുവന്‍ കണ്ടതില്‍ വിഷമമില്ലെന്നു പറഞ്ഞ ജമീല പ്രകാശം, തന്നെ പിന്നില്‍ നിന്ന് കടന്നു പിടിച്ചത് ലോകം മുഴുവന്‍ കണ്ടതിലാണ് വിഷമുണ്ടായതെന്ന് കൂട്ടിച്ചേര്‍ത്തു.

പിന്നില്‍നിന്ന് ഒരു പുരുഷന്‍ കടന്നു പിടിച്ചാലുള്ള സ്ത്രീയുടെ പ്രതിപ്രവര്‍ത്തനമായിരുന്നു ആ കടി. എന്നെ വിടാന്‍ ഞാന്‍ ശിവദാസന്‍ നായരോടു പറഞ്ഞതാണ്. ഫലമുണ്ടായില്ല. അപ്പോള്‍ ഞാന്‍ കടിക്കുമെന്ന് പറന്നു, കടിക്കെടി എന്നായിരുന്നു മറുപടി. അവസാനം താന്‍ കടിച്ചിട്ടും ശിവദാസന്‍ തന്നെ തള്ളി.
തള്ളിനിടയില്‍ ശിവദാസന്‍ നായര്‍ എന്റെ ദേഹത്തേക്കു വീണു. ഞാന്‍ മറ്റു വനിതാ അംഗങ്ങളുടെ മേലേക്കും വീണു- ജമീല പറഞ്ഞു.

പ്രതിപക്ഷത്തെ പുരുഷ എം‌എല്‍‌എമാരാണ് തങ്ങളെ രക്ഷിച്ചത്, സ്ത്രീകളെ ആക്രമിച്ചതിനോട് അവര്‍ പ്രതികരിച്ചു. അവര്‍ ഒരു ലാപ്ടോപ്പും ചെറിയ മൈക്കുമല്ലേ എടുത്തെറിഞ്ഞുള്ളൂ അപീകറുടെ കസേര ഈട്ടിത്തടികൊണ്ടുള്ളതല്ലെ, പൊടിതുടച്ചെടുത്താല്‍ വീണ്ടും ഉപയോഗിക്കാം. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയെന്നു പറയുന്നു. ഞങ്ങള്‍ നേരിട്ട ആക്രമണത്തിന് ആരു വിലയിടും- ജമീല പ്രകാശം ചോദിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :