നിസാമിന് രണ്ട് സിം കാർഡുകൾ, ഒന്നിലധികം ഫോണുകൾ; ജയിലിൽ നിന്നും വിളിച്ചത് അഭിഭാഷകരേയും ഗുണ്ടകളേയും: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജയിലിനുള്ളിൽ നിസാമിന് സുഖവാസം?!

തൃശൂർ| aparna shaji| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (12:17 IST)
ചന്ദ്രബോസ് വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിസാം ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുവെന്ന സംഭവത്തിൽ പുതിയ കണ്ടെത്തലുകൾ. നിസാം ഫോൺ വിളിച്ചവരുടെ കൂട്ടത്തിൽ അഭിഭാഷകരും പ്രമുഖ ഗുണ്ടാതലവന്മാരും. നിസാം ജയിലിൽ ഉപയോഗിച്ച രണ്ട് സിംകാർഡുകൾ വിശദാംശങ്ങൾ സൈബർ സെൽ പരിശോധിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

രാജസ്ഥാൻ, കാസർകോട് എന്നിവടങ്ങളിൽ നിന്നും എടുത്തതാണ് ഈ സിംകാർഡുകളെന്ന് വ്യക്തമായി. കൂടുതൽ പരിശോധനയിൽ സിംകാർഡ് പത്ത് ഫോണുകളിൽ ഉപയോഗിച്ചതായി വ്യക്തമായി. ഇങ്ങനെയെങ്കിൽ നിസാമിന് ഒന്നിലധികം ഫോണുക‌ൾ ഉണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

പതിനായിരത്തോളം കോളുകള്‍ ഒരു സിം കാര്‍ഡില്‍നിന്നും എണ്ണായിരത്തോളം കോളുകള്‍ രണ്ടാമത്തെ സിം കാര്‍ഡില്‍നിന്നും വിളിച്ചിട്ടുണ്ട്. ജയിലില്‍ നിസാമിന് സുഖസൗകര്യം ലഭിക്കുന്നുവെന്ന ആക്ഷേപമുയര്‍ന്നപ്പോള്‍ ജയില്‍ ഡി ജി പി നേരിട്ടത്തെി പരിശോധിച്ചെങ്കിലും ഒന്നും കണ്ടത്തൊനായില്ളെന്ന മറുപടിയാണ് നല്‍കിയത്.

ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് കടവി രഞ്ജിത്തിനെ നിരവധി തവണ ഈ ഫോണില്‍നിന്ന് വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. ഒന്നിലേറെ ഫോണുകളും രണ്ട് സിം കാര്‍ഡും അതില്‍ത്തന്നെ ദൈര്‍ഘ്യമേറിയ വിളികളുമായതിനാല്‍ ജയില്‍ ജീവനക്കാര്‍ അറിയാതെയാകില്ളെന്നാണ് പൊലീസ് വിലയിരുത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :