തൊഴിലാളികള്‍ മതിയെന്നു പറയുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് പ്രതിരോധമന്ത്രി; മുന്നറിയിപ്പു വൈകിയതിനെക്കുറിച്ചു വിവാദം വേണ്ട

മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും ഉറപ്പ് നല്‍കുന്നുവെന്ന് നിര്‍മല സീതാരാമന്‍

okhi,	defence minister,	rain,	trivandrum,  nirmala sitharaman ,	cyclone,	weather,	death,	kerala, sea,	boat,	ഓഖി,	പ്രതിരോധമന്ത്രി,	മഴ,	തിരുവനന്തപുരം,	ചുഴലിക്കാറ്റ്,	കാലാവസ്ഥ,	കേരളം, കടല്‍,	ബോട്ട്,	മരണം , നിര്‍മല സീതാരാമന്‍
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (12:18 IST)
ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് നവംബര്‍ 28നു തന്നെ കേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നുവെന്ന് കേന്ദ്രപ്രതിരോധമന്ത്രി നിർമല സീതാരാമൻ. മുന്നറിയിപ്പു നല്‍കാന്‍ വൈകി എന്നതിനെക്കുറിച്ച് അനാവശ്യമായ വിവാദങ്ങള്‍ വേണ്ട. ഇതേക്കുറിച്ചു പരസ്പരം പഴിചാരേണ്ട കാര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

മറ്റു തീരങ്ങളിലകപ്പെട്ട മലയാളികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തത്തിനിരയായവര്‍ക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിനായുള്ള ഇടപെടൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തിനിന്നും ഉണ്ടാകും. മാത്രമല്ല ഫിഷറീസ് മന്ത്രാലയം എന്ന ആവശ്യം പരിഗണനയിലുണ്ടെന്നും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷം പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.

മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇപ്പോളും പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ടെന്നും സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ ശക്തമായ രക്ഷാ പ്രവര്‍ത്തനങ്ങളാണു ഇപ്പോള്‍ നടത്തുന്നത്. തൊഴിലാളികള്‍ മതിയെന്നു പറയുന്നതുവരെ തിരച്ചില്‍ തുടരുമെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നും അവര്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :