നിപ്പ വൈറസ്: ആരോഗ്യ വകുപ്പിന്റേത് മികച്ച പ്രവര്‍ത്തനം - പിണറയി സര്‍ക്കാരിന് കൈയടിച്ച് ചെന്നിത്തല

നിപ്പ വൈറസ്: ആരോഗ്യ വകുപ്പിന്റേത് മികച്ച പ്രവര്‍ത്തനം - പിണറയി സര്‍ക്കാരിന് കൈയടിച്ച് ചെന്നിത്തല

 Nippa Virus , pinarayi vijayan , ramesh chennithala , LDF , പിണറായി വിജയന്‍ , രമേശ് ചെന്നിത്തല , നിപ്പ വൈറസ് , നിപ്പ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (20:31 IST)
വൈറസ് പ്രതിരോധിക്കുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ മികച്ചതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നിപ്പ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യ വകുപ്പ് പുലര്‍ത്തുന്നത് മികച്ച പ്രവര്‍ത്തനമാണെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം ചെന്നിത്തല വ്യക്തമാക്കി.

നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ്
ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചത്.

നിപ്പ വൈറസ് ബാധയില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :