കോഴിക്കോട് നിപ്പ ബാധിച്ച് ഒരാൾ കൂടി മരിച്ചു; മരണം 17 ആയി

വ്യാഴം, 31 മെയ് 2018 (19:36 IST)

Widgets Magazine

കോഴിക്കൊട് നിപ്പ വൈറസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. നിപ്പ സ്ഥിരീഒകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ രസിനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. 
 
കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ ക്ലര്‍ക്ക് കോഴിക്കോട് നെല്ലിക്കോട് ടി പി മധുസൂദനനും, മുക്കം കാരശേരി സ്വദേശി അഖിലും നിപ്പാ ബാധയെ തുടർന്ന് ഇന്നലെ മരണപ്പെട്ടിരുന്നു. അതേ സമയം സസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ്പ സ്ഥിരീകരിച്ചിട്ടുണ്ട്.   
 
മൂന്ന് മലയാളി നേഴ്സുമാർ നിപ്പയുടെ ലക്ഷണങ്ങളുമായി ബംഗളുരുവിലെ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അടുത്തിടെ നാട്ടിൽ വന്നു മടങ്ങിയ നേഴ്സുമാരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലേക്ക് അയച്ചിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത നിപ്പ വൈറസ് മരണം News Nipah Virus Death

Widgets Magazine

വാര്‍ത്ത

news

ചെങ്ങന്നൂർ ഭരണത്തിന്റെ വിലയിരുത്തൽ തന്നേ, ഇടതുപക്ഷത്തിനും സിപിഐഎമ്മിനും ലഭിച്ച കരുത്തുറ്റ പിന്തുണയാണ് ഈ ചരിത്രവിധി: തോമസ് ഐസക്

ചെങ്ങന്നൂരിലെ വിജയം ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തന്നെയാണെന്ന് ...

news

‘ചെങ്ങന്നൂരിൽ വിജയിച്ചത് കൃത്യമായ രാഷ്ട്രീയം പറഞ്ഞ്, വർഗീയ കാർഡിറക്കി എന്നത് ആരോപണം മാത്രം‘: സീതാറാം യെച്ചൂരി

ചെങ്ങന്നൂരിൽ എൽ ഡി എഫ് വോട്ട് നേടിയത് കൃത്യമായ രാഷ്ട്രീയം പറഞ്ഞ് എന്ന് സി പി എം ജനറൽ ...

news

നടന്റെ മരണം ഭാര്യക്ക് താങ്ങാനായില്ല; മകനെ കഴുത്തറുത്ത് കൊന്ന് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു

ഒരാഴ്ച മുൻപ് നടന്ന റോഡപകടത്തിൽ കന്നഡ ടെലിവിഷൻ അവതാരകനും നടനുമായ ചന്ദൻ മരണപ്പെട്ടിരുന്നു. ...

news

നമ്പർ മറച്ചതെന്തിനെന്ന് അന്വേഷിച്ചില്ല, പകരം ഷാനുവിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങി: എ എസ് ഐയ്ക്കെതിരെ ഐ ജി

പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിന്റെ കേസിൽ എ എസ് ...

Widgets Magazine