നിപ്പാ വൈറസ്: മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ച ശ്മശാന ജീവനക്കാരെ പുറത്താക്കും

വെള്ളി, 25 മെയ് 2018 (15:10 IST)

കോഴിക്കോട്: നിപ്പ ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാൻ  വിസമ്മതിച്ച കോഴിക്കോട് മാവൂർ റോഡിലെ  സ്മശാന ജീവനക്കാരെ പുറത്താക്കുമെന്ന് കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ഇലക്ട്രിക് സ്മശാനം മനപ്പൂർവ്വം തന്നെ കേടാക്കിയതാണോ എന്ന കാ‍ര്യവും പരിശോധിക്കും. മൃതദേഹത്തോടും ബന്ധുക്കളോടുമുള്ള അനാദരം അംഗീകരിക്കാനാകില്ലെന്നും മേയർ വ്യക്തമാക്കി.
 
നിപ്പാ ബാധിച്ച് മരണപ്പെട്ട നാദാപുരം സ്വദേശി അശോകന്റെ മൃതദേഹം സംസ്കരിക്കുന്നത് ഇലക്ട്രിക് സ്മാശാനത്തിന് തകരാറ് സംഭവിച്ചതിനെ തുടർന്ന് ഏറെ നേരം വൈകിയിരുന്നു. മരണപ്പെട്ട അശോകന്റെ ബന്ധുക്കളോട് സ്മശാനം ജീവനക്കാർ മോഷമായി പെരുമാറി എന്നും ആരോപണം ഉയ്രന്നിരുന്നു. 
 
തലേ ദിവസം വരെ തകരാറുകളില്ലാതെ പ്രവർത്തിച്ചിരുന്ന ഇലക്ട്രിക് സ്മശാനം പെട്ടന്ന് കേടായതാണ് സംശയം ഉയരാൻ കാരണം. കോർപറേഷൻ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്മശാനമ ജീവനക്കാരെ പുറത്താക്കാൻ തീരുമാനം എടുത്തത് എന്നും സ്മശാനത്തിന്റെ തകാറുകൾ പരിഹരിക്കുന്ന ജോലികൾ ആരംഭിച്ചതായും മേയർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത നിപ്പ വൈറസ് മൃതദേഹം സ്മശാനം News Nipah Virus Deadbody Cemitry

വാര്‍ത്ത

news

തമിഴ്നാട്ടിൽ ഒരാൾക്ക് നിപ്പാ സ്ഥിരീകരിച്ചു; 40 പേർ സംശയത്തിന്റെ നിഴലിൽ

നിപ്പാ വൈറസ് ബാധ തമിഴ്നാട്ടിലേക്കും പടരുന്നു. തമിഴ്നാട്ടിലെ തിരിച്ചിറപ്പള്ളിയിൽ ഒരാൾക്ക് ...

news

റംസാൻ പ്രമാണിച്ച് അധിക അന്തർസംസ്ഥാന സർവീസുകൾ ഒരുക്കി കെ എസ് ആർ ടി സി

റംസാനോടനുബന്ധിച്ച് ജൂൺ 13 മുതൽ 17 വരെ അന്തർ സംസ്ഥാനങ്ങളിലേക്ക് അധിക സർവിസുകൾ ...

news

കലിപ്പ് തീർത്ത് ബിജെപി; കർഷക വായ്‌പകൾ 24 മണിക്കൂറിനുള്ളിൽ എഴുതിത്തള്ളിയില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രക്ഷോഭം

കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് മുന്നറിയിപ്പുമായി ബിജെപി. അടുത്ത 24 ...

Widgets Magazine