വിവാദ കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈയിംസിന് അസഭ്യവര്‍ഷം

ചെന്നൈ| Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (17:37 IST)
ഇന്ത്യയുടെ ചൊവ്വാ പരിവേഷണ ദൗത്യമായ മംഗള്‍യാനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച
ന്യൂയോര്‍ക്ക് ടൈംസിന് മലയാളികളുടെ ആസഭ്യവര്‍ഷം.മലയാളത്തിലും ഇംഗ്ളീഷിലുമായി ന്യൂയോര്‍ക് ടൈംസിന്‍െറ ഫേസ്ബുക്ക് പേജിലാണ് തെറിവിളികള്‍ നിറഞ്ഞിരിക്കുന്നത്.
നേരത്തെ സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ഷറപ്പോവയ്ക്ക് നേരയും തെറിവിളി ഏറ്റുവാങ്ങിയിരുന്നു.

മംഗള്‍ യാനെ കളിയാക്കി ന്യൂയോര്‍ക്ക് ടൈയിംസ് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് വിവാദമായത്.ഒരു ഇന്ത്യന്‍ ഗ്രാമീണ കര്‍ഷകന്‍ കൈയില്‍ ഒരു പശുവിനെയും പിടിച്ച് ‘എലൈറ്റ്‌ സ്പേസ് ക്ലബിന്റെ’ വാതിലില്‍ മുട്ടുന്നതായാണ് കാര്‍ട്ടൂണ്‍ കാണിച്ചിരിക്കുന്നത്. ക്ലബ്ബിനുള്ളില്‍ ഇരിക്കുന്ന വിദേശികള്‍ ഇന്ത്യയുടെ മംഗള്‍യാന്‍ വിജയത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത വായിച്ചിരിക്കുകയാണ്. ഇന്ത്യക്കാരന്‍ വാതിലില്‍ മുട്ടുന്നതിന്റെ അതൃപ്തിയും കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നു



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :