എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 28 ജനുവരി 2022 (14:13 IST)
തൃശൂർ: സഹകരണ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു നിരവധി ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടി മുങ്ങിയ പൊതുപ്രവർത്തകൻ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് താലൂക്ക് റൂറൽ ഹൗസിങ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും യൂത്ത് കോൺഗ്രസ് മണലൂർ മണ്ഡലം മുൻ പ്രസിഡന്റുമായ അമ്പലത്തു വീട്ടിൽ
ഷാജഹാൻ പെരുവല്ലൂർ (50) ആണ് പിടിയിലായത്.
രണ്ടു വര്ഷം മുമ്പ് അപ്രൈസർ, അറ്റൻഡർ എന്നീ ജോലികൾ വാഗ്ദാനം ചെയ്തു അരിമ്പൂർ, കണ്ടാണശേരി, പാവറട്ടി സ്വദേശികളിൽ നിന്നായി മുക്കാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ വാണിയംപാടിയിൽ നിന്ന് പാവറട്ടി പൊലീസാണ് ഇയാളെ പിടികൂടിയത്.
ഉദ്യോഗാർഥികളുടെ വിശ്വാസം തേടാനായി ഇയാൾ വ്യാജ നിയമന ഉത്തരവ് നൽകുകയും നയത്തിൽ ബാങ്കിൽ നിന്ന് എടുത്ത ഫയലുകൾ വർക്ക് ഫ്രെയിം ഹോം എന്ന രീതിയിൽ ജോലി ചെയ്യാനായി നൽകുകയും ചില മാസങ്ങളിൽ ഇവർക്ക് ശമ്പളം എന്ന നിലയിൽ ഇവരുടെ അകൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഇയാൾ പറഞ്ഞുറപ്പിച്ച മുഴുവൻ തുകയും ഉദ്യോഗാർത്ഥികളിൽ നിന്ന് ഈടാക്കിയതോടെ പണം വരാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.