പാമൊലിൻ കേസില്‍ ആരെയും കുറ്റവിമുക്തരാക്കാൻ സാധിക്കില്ല; വിചാരണ തുടരും: സുപ്രീം കോടതി

പാമൊലിൻ കേസിൽ ആരെയും കുറ്റവിമുക്തരാക്കാൻ സാധിക്കില്ലെന്നും വിചാരണ മുന്നോട്ട് പോകട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി

ന്യൂഡൽഹി, പാമൊലിൻ, സുപ്രീം കോടതി, ഉമ്മന്‍ചാണ്ടി newdelhi, pamolin, supreme court, oommen chandi
ന്യൂഡൽഹി| സജിത്ത്| Last Modified ബുധന്‍, 11 മെയ് 2016 (13:49 IST)
കേസിൽ ആരെയും കുറ്റവിമുക്തരാക്കാൻ സാധിക്കില്ലെന്നും വിചാരണ തുടരട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ കേസില്‍ നിന്ന് തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍, ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, പി ജെ തോമസ് എന്നിവര്‍ നല്‍കിയിരുന്ന ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

പാമൊലിൻ കേസ് പിന്‍വലിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് 2007-ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ എതിര്‍ത്താണ് ഹര്‍ജി. ഈ ഹര്‍ജിയാണ്
സുപ്രീം കോടതി തള്ളിയത്.

കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകനേയും സംസ്ഥാന സർക്കാരിനേയും സുപ്രീംകോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതായി ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. റിവ്യൂ ഹർജി ഹൈക്കോടതിയിലാണെന്നു പറഞ്ഞത് തെറ്റാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :