ഗോമാതാവും സമൃതി ഇറാനിയെന്ന അമ്മയുമുള്ള മോദി ഭരണകൂടത്തിൽ രോഹിത് വെമുല എങ്ങനെയാണ് മരിച്ചത് : സ്മൃതി ഇറാനിയോട് കനയ്യ കുമാർ

രാജ്യദ്രോഹികളായ മക്കളുടെ വിവേകമില്ലാത്ത അമ്മയെന്ന് സ്മൃതി ഇറാനിയെ വിശേഷിപ്പിച്ച് കനയ്യയുടെ തുറന്ന കത്ത്

ന്യൂഡൽഹി, ജെ എന്‍ യു, സ്മൃതി ഇറാനി, കനയ്യ കുമാർ newdelhi, JNU, smrithi irani, kanayya kumar
ന്യൂഡൽഹി| സജിത്ത്| Last Modified തിങ്കള്‍, 9 മെയ് 2016 (13:01 IST)
വ്യാജ വിഡിയോയുടേയും നീതിക്കുനിരക്കാത്ത രൂപത്തില്‍ നടത്തുന്ന അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ എങ്ങനെയാണ് ഒരു 'അമ്മ' തന്റെ മക്കളെ ശിക്ഷിക്കുകയെന്ന് സ്മൃതി ഇറാനിയോട് കനയ്യ കുമാർ. മാതൃദിനത്തിൽ സ്മൃതി ഇറാനിക്കയച്ച തുറന്നകത്തിലാണ് കനയ്യയുടെ ഈ ചോദ്യം. രാജ്യദ്രോഹികളായ മക്കളുടെ വിവേകമില്ലാത്ത അമ്മയെന്നാണ് കത്തില്‍ സ്മൃതി ഇറാനിയെ വിശേഷിപ്പിച്ചിട്ടുള്ളത്. കൂടാതെ വിദ്യാർഥികളുടെ മാതൃദിനാശംസകളും അറിയിച്ചു കൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്.

മാതൃതുല്യമായ സ്നേഹം കൊണ്ട് പഠിക്കുന്നതിനായി വളരെ കഷ്ടതകള്‍ ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. കൂടാതെ പൊലീസുകാരുടെ ചൂരലുകൾക്കിടയിലും വിശപ്പിനിടയിലും പഠിക്കേണ്ടതെങ്ങനെയെന്ന് ഞങ്ങൾ മനസിലാക്കുന്നുവെന്നും കത്തിൽ പറയുന്നു. ഗോമാതാവും സമൃതി ഇറാനിയെന്ന അമ്മയുമുള്ള മോദി ഭരണകൂടത്തിൽ രോഹിത് വെമുല എങ്ങനെയാണ് മരിച്ചതെന്ന് ഒരാൾ തന്നോട് ചോദിച്ചു. മാതാവായ അങ്ങയുടെ മന്ത്രാലയത്തിൽനിന്ന് രോഹിതിനെ ശിക്ഷിക്കുന്നതിനായി ഫെലോഷിപ്പ് ഏഴുമാസം തടഞ്ഞുവയ്ക്കുകയും നിരവധി കത്തുകൾ അയയ്ക്കുകയും ചെയ്തിരുന്നുവെന്ന് രാജ്യദ്രോഹിയായ തന്റെ ഒരു സുഹൃത്ത് പറഞ്ഞു.

ഇന്ത്യ പോലൊരു വലിയ രാജ്യത്തിൽ ഏതെങ്കിലും അമ്മ തന്റെ മകളെ ആത്മഹത്യയിലേക്ക് തള്ളിയിടുമോ? പതിനൊന്ന് ദിവസമായി നിരാഹാരമിരിക്കുന്ന നിങ്ങളുടെ മക്കൾ ഇതേചോദ്യം ചോദിക്കുന്നു. സമയം കിട്ടുമെങ്കിൽ ദയവുചെയ്ത് ഒരു മറുപടി പറയൂ.
രാജ്യദ്രോഹികളായ മക്കളുടെ വിവേകമില്ലാത്ത അമ്മയെന്നുപോലും എന്റെ സുഹൃത്ത് നിങ്ങളെ വിളിക്കുന്നു. കൃത്യമായ മറുപടിയിലൂടെ ഈ ആരോപണങ്ങൾ തെറ്റാണെന്ന് നിങ്ങൾ തെളിയിക്കണമെന്നും കനയ്യ കത്തിലൂടെ ആവശ്യപ്പെടുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :