മുന്നണിവിടുന്ന കാര്യം ആലോചിച്ചിട്ടില്ല; ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ല; സമയമാകുമ്പോള്‍ ആവശ്യക്കാര്‍ ഇങ്ങോട്ടുവരുമെന്നും കെ എം മാണി

മുന്നണിവിടുന്ന കാര്യം ആലോചിച്ചിട്ടില്ല; ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ല; സമയമാകുമ്പോള്‍ ആവശ്യക്കാര്‍ ഇങ്ങോട്ടുവരുമെന്നും കെ എം മാണി

കോട്ടയം| JOYS JOY| Last Modified തിങ്കള്‍, 18 ജൂലൈ 2016 (08:03 IST)
മുന്നണിവിടുന്ന കാര്യം തല്ക്കാലം ഇപ്പോള്‍ ആലോചനയിലില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. യു ഡി എഫ് വിടണമെന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, യു ഡി എഫ് വിട്ട് എന്‍ ഡി എയിലേക്ക് പോകുമോയെന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആവശ്യക്കാര്‍ ഇങ്ങോട്ടു വരുമെന്നും അങ്ങോട്ടു പോകേണ്ട കാര്യമില്ലെന്നും മാണി പ്രതികരിച്ചു. പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാകുക എന്നത് സ്വാഭാവികമാണെന്നും കേരള കോണ്‍ഗ്രസ് സ്വേച്ഛാധിപത്യ പാര്‍ട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :