കൈവെട്ട് കെസ്: ഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നയാള്‍ അറസ്‌റ്റില്‍

ന്യൂമാന്‍ കോളേജ് , കൈവെട്ട് കെസ് , എന്‍ഐഎ , പ്രൊഫസര്‍ ടിജെ ജോസഫ്
കൊച്ചി| jibin| Last Modified ശനി, 11 ഏപ്രില്‍ 2015 (19:42 IST)
ന്യൂമാന്‍ കോളേജ് പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ ഗൂഢാലോചന നടത്തിയ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ കഴിയുകയായിരുന്ന ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി കെഎ നജീബിനെയാണ് ഡിവൈഎസ്പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ആക്രമണത്തിനിടെ പരുക്കേറ്റ ഒന്നാം പ്രതി സവാദിനെയും അഞ്ചാം പ്രതി ഷംസുദ്ദീനെയും ആശുപത്രിയില്‍ ചികില്‍സക്കെത്തിച്ചതും നജീബാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :