നാവികര്‍ മല്‍സ്യത്തൊഴിലാളികളെ ബോധപൂര്‍വം വെടിവെച്ച് കൊന്നു: എന്‍ഐഎ

  ഇറ്റാലിയന്‍ നാവികര്‍ , മല്‍സ്യത്തൊഴിലാളി , എന്‍ഐഎ
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 9 ജനുവരി 2015 (12:34 IST)
യാതൊരു പ്രകോപനവുമില്ലാതെ മനപ്പൂര്‍വമാണ് ഇറ്റാലിയന്‍ നാവികര്‍ മല്‍സ്യത്തൊഴിലാളികള്‍ക്കെതിരെ വെടിയുതിര്‍ത്തതെന്ന് എന്‍ഐഎ. നാവികര്‍ ബോധ പൂര്‍വമാണ് കൃത്യം നടത്തിയതെന്നും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ നാവികര്‍ തയ്യാറായില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ട്.

ഇറ്റാലിയന്‍ നാവികര്‍ മനപ്പൂര്‍വമാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. 125 മീറ്റര്‍ ദൂരം മാത്രമാണ് കപ്പലും ബോട്ടും തമ്മില്‍ അകലമുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ നാവികര്‍ തയ്യാറായില്ല. ഈ സമയത്താണ് തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ് നടന്നത്. പ്രകോപനമില്ലാതെ 20 റൌണ്ട് നിറയൊഴിക്കുകയായിരുന്നുവെന്നും എന്‍ഐഎ തയ്യാറാക്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, കേസ് ഏത് ഏജന്‍സി അന്വേഷിക്കണമെന്ന കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിയമനടപടികള്‍ തുടരുന്നതിനാല്‍ എന്‍ഐഎയ്ക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :