നെസ്‌ലെയ്ക്ക് സമാധാനം; മാഗിയുടെ നിരോധനം ബോംബെ ഹൈക്കോടതി റദ്ദാക്കി

മുംബൈ| JOYS JOY| Last Updated: വ്യാഴം, 13 ഓഗസ്റ്റ് 2015 (12:26 IST)
മാഗി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. മാഗി നൂഡില്‍സിന് ഏര്‍പ്പെടുത്തിയ നിരോധനം ബോംബെ ഹൈക്കോടതി താല്‍ക്കാലികമായി നീക്കി. ആറാഴ്ചത്തേക്കാണ് നിരോധനം നീക്കിയത്. രാജ്യവ്യാപകമായി നിലനിന്ന നിരോധനമാണ് പിന്‍വലിച്ചത്. മാഗി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് എതിരെ നെസ്‌ലെ നല്കിയ ഹര്‍ജിയില്‍ ആയിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി.

ജസ്റ്റിസ് വി എം കനഡെ, ജസ്റ്റിസ് ബര്‍ഗസ് കൊലബാവല്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറയുന്നത്. വരുന്ന ആറ് ആഴ്ചത്തേക്കാണ് നിരോധനം റദ്ദാക്കിയിരിക്കുന്നത്. മാഗി നൂഡില്‍സ് നിരോധിക്കുന്നതിന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് കമ്പനിക്ക് അയച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

മാഗിയില്‍ കൂടുതല്‍ അളവില്‍ ലെഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിനാണ് കേന്ദ്ര ഭക്‌ഷ്യസുരക്ഷാ വിഭാഗം മാഗി നിരോധിച്ചത്. ഇതിനിടെ, നെസ്‌ലെ പരസ്യത്തിലൂടെ ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് കമ്പനി നഷ്‌ടപരിഹാരം നല്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :