രാജ്കുമാറിന്റേത് കസ്റ്റടി മരണം തന്നെ, കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ക്രൈം ബ്രാഞ്ച്

Last Modified ഞായര്‍, 30 ജൂണ്‍ 2019 (09:46 IST)
ഇടുക്കി നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതായി സൂചന. കസ്റ്റഡി മര്‍ദ്ദനമെന്ന ആരോപണത്തിന് ശക്തി പകരുന്ന തെളിവുകള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ഇതിന്റെ ഫലമായി രാജ്കുമാറിനെ പരിശോധിച്ച ഡോക്ടര്‍മാരുടെ മൊഴികള്‍ രേഖപ്പെടുത്തും.

22 മുറിവുകള്‍ രാജ്കുമാറിന്റെ ദേഹത്ത് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. രാജ്കുമാറിന്റെ ശരീരത്തിലുള്ള പരിക്കുകള്‍ സംഭവിച്ചതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുകയാണ്. ക്രൈംബ്രാഞ്ച് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

വിവാദമായ നെടുംകണ്ടം പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍ സമര്‍പ്പിച്ചു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ നെടുംകണ്ടം പോലീസ് സ്റ്റേഷനിലെ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :