സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 6 ജനുവരി 2025 (11:13 IST)
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പകത്താണ് വിധി പറഞ്ഞത്. അതേസമയം ഹൈക്കോടതിയുടെ വിധി തൃപ്തികരമല്ലെ മഞ്ജുഷ പറഞ്ഞു. ഇതിനെതിരെയായി അപ്പീല്‍ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തില്‍ കേസില്‍ അന്വേഷണം നടത്തണമെന്നും റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പാടുള്ളൂ എന്നീ നിര്‍ദ്ദേശങ്ങളുടെയാണ് സിബിഐ അന്വേഷണമെന്ന് ആവശ്യം കോടതി തള്ളിയത്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി പി ദിവ്യയാണ് കേസിലെ പ്രധാന പ്രതി.