'നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാതിരിക്കാന്‍ വധശിക്ഷ വേണമായിരുന്നു': പെരിയ ഇരട്ടക്കൊലക്കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കുട്ടത്തില്‍

rahul mamkoottathil
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 3 ജനുവരി 2025 (15:11 IST)
rahul mamkoottathil
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്നും നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാന്‍ പ്രോത്സാഹനമാകാതിരിക്കാന്‍ ആ ശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും, മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തന്നെയാണെന്നും ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തില്‍ നീതിയായിരിക്കാമെന്നും രാഹുല്‍ പറഞ്ഞു.

കേസിലെ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് സിബി ഐ കോടതി വിധിച്ച ശിക്ഷ. 1 മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം. കൂടാതെ പ്രതികള്‍ക്ക് 2ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ആറുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേരളത്തെ നടുക്കിയ അരുംകൊലയ്ക്ക് പിന്നിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. കുറ്റക്കാരില്‍ ഏകദേശം പേരും സിപിഎം പ്രവര്‍ത്തകരോ നേതാക്കളോ ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :