നവകേരള സദസ് ഇന്നുമുതല്‍ പത്തനംതിട്ടയില്‍

ഡിസംബര്‍ 17 ഞായറാഴ്ച ആറന്മുള, റാന്നി, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുക

രേണുക വേണു| Last Modified ശനി, 16 ഡിസം‌ബര്‍ 2023 (09:16 IST)

മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് പത്തനംതിട്ട ജില്ലയിലേക്ക്. വൈകിട്ട് ആറിന് തിരുവല്ല എസ്.സി.എസ് ഓഡിറ്റോറിയത്തിലാണ് ജില്ലയിലെ ആദ്യ നവകേരള സദസ് നടക്കുക. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ഇന്നും നാളെയും നവകേരള സദസ് നടക്കും. ഡിസംബര്‍ 17 ഞായറാഴ്ച ആറന്മുള, റാന്നി, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :